യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു; നാ​ലുപേ​ർ റി​മാ​ൻ​ഡി​ൽ

പാ​മ്പാ​ടി: യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് മേ​ലോ​ട്ടു​പ​റ​മ്പി​ല്‍ കൊ​ച്ചു​മോ​ന്‍ (40), പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് അ​യ്യ​കു​ന്നേ​ല്‍ സു​ജി​ത്ത് സു​മോ​ദ് (28), പു​തു​പ്പ​ള്ളി കൈ​തേ​പ്പാ​ലം എ​ട്ടു​മാ​ണി​ക്ക​ട​വ് സ​രോ​വ​രം കെ. ​ബി​ജു (44), കോ​ട്ട​യം വേ​ളൂ​ര്‍ ചാ​ത്തം​പ​ട​ത്തി​ല്‍ ആ​ദ​ര്‍​ശ് (28) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ര്‍ സം​ഘം ചേ​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​മ്പാ​ടി കു​ന്നേ​ല്‍​പാ​ല​ത്തു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ര്‍ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും ക​രി​ങ്ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ണം ക​ടം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചു​മോ​ന് യു​വാ​വി​നോ​ടു വി​രോ​ധം നി​ല​നി​ന്നി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നാ​ലു പേ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment