മുടപ്പല്ലൂര്‍-മംഗംലംഡാം റോഡുവികസനം പൂര്‍ത്തിയാക്കാന്‍ ; റോഡ് ഉപരോധവും ഉപവാസസമരവും നടത്തി

pkd-uparodhamവടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗംലംഡാം റോഡുവികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടാഴി മോസ്‌കോമുക്കില്‍ റോഡ് ഉപരോധവും പഞ്ചായത്ത് മെംബര്‍മാരുടെ ഉപവാസസമരവും നടന്നു. പകല്‍മുഴുവന്‍ നീണ്ട ഉപവാസസമരം മുന്‍മന്ത്രി വി.സി.കബീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെപിസിസി മെംബര്‍ കെ.ഗോപിനാഥ്, ഡിസിസി സെക്രട്ടറിമാരായ കൃഷ്ണദാസ്, കെ.ജി.എല്‍ദോ, ബ്ലോക്ക് പ്രസിസന്റ് എ.അബ്ദുള്‍ റഹ്്മാന്‍, ഡിസിസി അംഗം പി.എം.ചന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.അരവിന്ദാക്ഷന്‍, സെക്രട്ടറി കെ.എം.ശശീന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത പ്രദീപ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് സി.കെ.രഞ്ജിത്ത്, മറ്റു പഞ്ചായത്ത് മെംബര്‍മാരായ ആര്‍.സുരേഷ്, ബെന്നി ജോസഫ്, പി.മുരുകേശന്‍,  രമ്യപ്രമോദ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

റോഡ് ഉപരോധത്തെ തുടര്‍ന്നായിരുന്നു ഉപവാസസമരം. മംഗലംഡാം ടൂറിസം വികസനത്തിന്റെ ഭാഗമായി അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച പത്തുകിലോമീറ്റര്‍ വരുന്ന റോഡ് നവീകരണപ്രവൃത്തികളാണ് പാതിവഴിയില്‍ നിലച്ച് ഇപ്പോള്‍ കുഴിനിറഞ്ഞും തകര്‍ന്നും വാഹനഗതാഗതം ദുഷ്കരമാക്കിയിട്ടുള്ളത്.

Related posts