മൂലം വള്ളംകളി: ഒരുക്കങ്ങള്‍ ആരംഭിച്ചില്ല; ജലോത്സവപ്രേമികള്‍ക്കു നിരാശ

ALP-VALLAMKALIമങ്കൊമ്പ്: കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ക്കു തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിക്കു രണ്ടാഴ്ച മാത്രം അവശേഷിക്കേ തയാറെടുപ്പുകള്‍ മന്ദഗതിയി ലായിരിക്കു ന്നത് കുട്ടനാട്ടുകാ രെയും ജലോത്സവപ്രേ മികളെയും നിരാശയിലാക്കിയിരിക്കുകയാണ്. വൈകിയ വേളയില്‍ വള്ളംകളി ചെലവുകള്‍ക്കാവശ്യമായ പണം കണ്ടെത്താ നുള്ള പ്രതികൂല സാഹചര്യങ്ങളാണ് ജലമേള നടത്തിപ്പിനു ഭീഷണിയായി നില്‍ ക്കുന്നത്.

കഴിഞ്ഞ വര്‍ഷം 20 ലക്ഷം രൂപയാണു വള്ളംകളിക്കായി മാറ്റിവച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഫിനാന്‍സ് കമ്മിറ്റി 15 ലക്ഷം രൂപയ്ക്കു വള്ളംകളി നടത്താമെന്ന തീരുമാനത്തിലാ ണെത്തിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിളംബര ഘോഷയാത്രകള്‍ ഇത്തവണ ഒഴിവാക്കാ നാണ് തീരുമാനം. കൂടാതെ ചുരുളന്‍ വള്ളങ്ങളും ഇത്തവണ മത്സരത്തിനുണ്ടാകില്ല. കഴിഞ്ഞ ദിവസം നടന്ന ആലോചനാ യോഗത്തില്‍ ആറു ചുണ്ടന്‍വള്ളങ്ങളടക്കം 21 കളിവള്ളങ്ങളെ മത്സരത്തില്‍ പങ്കെടു പ്പിക്കാനായിരുന്നു തീരുമാനം.

ഇതിനിടെ വള്ളംകളിയുടെ ജനറല്‍ കണ്‍വീനറായ കുട്ടനാട് തഹസില്‍ദാരെ അടുത്താഴ്ച സ്ഥലം മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അങ്ങനെ വന്നാല്‍ വള്ളംകളിയുടെ നടത്തിപ്പിനെയും വിഷയം കാര്യമായി ബാധിക്കും. എന്നാല്‍  നേരത്തെ വള്ളംകളി നടത്തിപ്പില്‍ പരി ചയമുള്ള ഉദ്യോഗസ്ഥരെ തിരികെ ക്കൊ ണ്ടുവരണമെന്ന അഭിപ്രായമുണ്ട്. നിലവില്‍ നാലു ലക്ഷത്തില്‍ താഴെ തുക മാത്രമാണ് വള്ളംകളി നടത്തിപ്പിനു കൈയിലു ള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related posts