മു​​​ൻ കാ​​​മു​​​കി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ശ്ലീ​​​ല വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്രചരിപ്പിച്ചു; യുവതിക്ക് 9985 കോടി നഷ്ടപരിഹാരം

ഹൂ​​​സ്റ്റ​​​ൺ:  മു​​​ൻ കാ​​​മു​​​കി​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ശ്ലീ​​​ല വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത യു​​​വാ​​​വ് 120 കോ​​​ടി ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 9985.2 കോ​​​ടി രൂ​​​പ) ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

പ​​​രാ​​​തി ന​​​ല്കി​​​യ ടെ​​​ക്സ​​​സ് സ്വ​​​ദേ​​​ശി​​​നി ‘റി​​​വ​​​ഞ്ച് പോ​​​ണി​​​’നു വി​​​ധേ​​​യ​​​യാ​​​യി എ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു കോ​​​ട​​​തി ഭീ​​​മ​​​ൻ പി​​​ഴ വി​​​ധി​​​ച്ച​​​ത്.

മാ​​​ർ​​​ക്വി​​​സ് ജ​​​മാ​​​ൽ ജാ​​​ക്സ​​​ൺ എ​​​ന്ന​​​യാ​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണു യു​​​വ​​​തി ടെ​​​ക്സ​​​സ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. 2016 മു​​​ത​​​ൽ 2021 വ​​​രെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​ത്.

പി​​​രി​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷം യു​​​വാ​​​വ് യു​​​വ​​​തി​​​യു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​ക​​​ളി​​​ലും പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​തി​​​ന്‍റെ ലി​​​ങ്കു​​​ക​​​ൾ യു​​​വ​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. “ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ​​​നി​​​ന്നു ഫ​​​യ​​​ലു​​​ക​​​ൾ ഡീ​​​ലി​​​റ്റ് ചെ​​​യ്ത് ഇ​​​നി​​​യു​​​ള്ള കാ​​​ലം ക​​​ഴി​​​ച്ചു​​​കൂ​​​ട്ടാം” എ​​​ന്ന സ​​​ന്ദേ​​​ശം യു​​​വ​​​തി​​​ക്കും ന​​​ല്കി.

പ​​​ത്തു കോ​​​ടി ഡോ​​​ള​​​റാ​​​ണു യു​​​വ​​​തി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്കു മു​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കു പാ​​​ഠ​​​മാ​​​ക​​​ട്ടെ എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു ഹാ​​​രി​​​സ​​​ൺ കൗ​​​ണ്ടി കോ​​​ട​​​തി ജൂ​​​റി ഭീ​​​മ​​​മാ​​​യ പി​​​ഴ വ​​​ധി​​​ച്ച​​​ത്.

Related posts

Leave a Comment