മെഡി. കോളജിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആവശ്യപ്പെടും: എംപി

pkd-pkbijumpമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് പി.കെ. ബിജു എംപി പറഞ്ഞു. ഗവ. മെഡിക്കല്‍കോ ളജില്‍ ജീവനക്കാരുടെ സംഘടനയായ തണല്‍ ഐക്യവേദി സംഘടിപ്പിച്ച ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷിബു ജോസഫ്  അധ്യക്ഷനായി. വടക്കാഞ്ചേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ. അജയകുമാര്‍, സൂപ്രണ്ടുമാരായ ഡോ. ഷംസാദ് ബീഗം, ഡോ.ആര്‍. മഹാദേവന്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, എന്‍.എസ്. മനോജ്, ഇ.എസ്. ഗിരിജ, ടി.സി. രാമകൃഷ്ണന്‍, ഇ. മധുസൂധനന്‍, കെ.കെ. മോഹന്‍കുമാര്‍, പി.എം. സിനി നാഷ്, കെ.ഡി. മേരി, എം.കെ. മോഹനന്‍, ഒ.എസ്. മൈക്കിള്‍, കെ.കെ. സുധീര്‍, ടി.ബി. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts