മോദി വീണ്ടും വിദേശ പര്യടനത്തിന്

modhiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. ബെല്‍ജിയം, യുഎസ്, സൗദി അറേബ്യ എന്നി രാജ്യങ്ങളിലാണ് മാര്‍ച്ച് അവസാനം സന്ദര്‍ശനം നടത്തുക. മാര്‍ച്ച് 30ന് ബെല്‍ജിയത്തിനു പുറപ്പെടുന്ന മോദി ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ആദ്യം പങ്കെടുക്കുക.

മാര്‍ച്ച് 31ന് ആണവസുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസിനു യാത്ര തിരിക്കും. ഉച്ചകോടിയില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫും പങ്കെടുക്കും. ഇവിടെവച്ച് ഇരുവരും ചര്‍ച്ച നടത്തുമോയെന്ന കാര്യം വ്യക്തമല്ല. ഏപ്രില്‍ രണ്ടിനു മോദി സൗദി അറേബ്യയയും സന്ദര്‍ശിക്കും.

Related posts