രണ്ടു ഗെറ്റപ്പില്‍ പൃഥ്വി എത്തുന്നു

prithപൃഥ്വിരാജ് ഒരു സിനിമയില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു. പുതിയ ചിത്രമായ ജയിംസ് ആന്റ് ആലീസിലാണ് പൃഥ്വി രണ്ടു വ്യത്യസ്തരൂപങ്ങളില്‍ എത്തുന്നത്. സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിയുടെ കഥാപാത്രത്തിന്റെ രണ്ട് തലങ്ങളാണ് സിനിമ യില്‍ കാണിക്കുന്നത്, വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജീവിതം. ആദ്യപകുതിയില്‍ അടിച്ചുപൊളിച്ച് ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ ജീവിക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വിയുടെ കഥാപാത്രം. എന്നാല്‍ പിന്നീട് ജീവിതത്തെ സീരിയസ് ആയി കാണുന്ന ഒരു വ്യക്തിയായി മാറുകയാണ് ചിത്രത്തില്‍ താരം. ചെറുപ്പ ക്കാരനായിരുന്നപ്പോള്‍ ആര്‍ട്ടിസ്റ്റായിരുന്ന പൃഥ്വിയുടെ കഥാ പാത്രം ജീവിക്കാന്‍ അതു മതിയാവില്ല എന്നു മനസിലാക്കി പരസ്യമേഖലയിലേക്ക് മാറുന്നതുമാണ് രണ്ടാം പകുതിയില്‍ കാണിക്കുന്നത്. ഛായാഗ്രഹകനായിരുന്ന സുജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്റ് ആലീസ്. വേദികയാണ് നായിക.

Related posts