റവന്യു വകുപ്പില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രത്തിലൂടെ മാത്രം

pkd-akshyaപാലക്കാട്: അക്ഷയ സെന്ററുകളാണ് അംഗീകൃത ഇ-ഡിസ്ട്രിക്റ്റ് സേവന കേന്ദ്രങ്ങള്‍ അതിനാല്‍ പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ മാത്രം റവന്യു വകുപ്പില്‍ നിന്ന് ലഭിക്കുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി വില്ലേജാഫീസുകളിലേക്ക് അയയ്ക്കണമെന്ന് അക്ഷയ ജില്ലാ പ്രൊജക്റ്റ്് മാനെജര്‍ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലല്ലാതെ മറ്റൊരു സാഹചര്യത്തിലും വില്ലേജ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നാണ് ജില്ലാ ഭരണ കാര്യാലയം വില്ലേജാഫീസര്‍മാര്‍ക്ക്  കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.

പൊതുജനങ്ങള്‍, ഇന്റര്‍നെററ്റ് കഫേകള്‍ വഴിയും മറ്റും ഇ-ഡിസ്ട്രിക്റ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് മൂലം അപേക്ഷകളില്‍ തെറ്റുകള്‍ വരുവാനും വ്യക്തികളുടെ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനും കൂടുതല്‍ ഫീസ് നല്‍കാനും അവസരമുണ്ടാകും. ഇത് പൊതുജനങ്ങള്‍ക്ക് പലതരത്തിലും ദോഷമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.വാണിജ്യാടിസ്ഥാനത്തില്‍ ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ അക്ഷയാ സെന്ററുകള്‍ക്ക് മാത്രമെ നിയമപരമായ അവകാശമുള്ളൂ.

അക്ഷയ സെന്ററുകള്‍ക്ക് ഇ-ഡിസ്ട്രിക്റ്റ് അപേക്ഷകള്‍ അയയ്ക്കുവാനായി ഗവണ്‍മെന്റ് പ്രത്യേക യൂസര്‍ ഐ.ഡിയും പാസ് വേഡും നല്‍കി സൗകര്യമൊരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദങ്ങള്‍ സര്‍ക്കാരിന്റെ വിവര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ഐ.ടി.മിഷന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. അക്ഷയാ സെന്ററുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സര്‍ക്കാരിന് പ്രത്യേകം സംവിധാനങ്ങളുണ്ട്.  പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍പരിഹരിക്കാന്‍ പ്രൊജക്ട് ഓഫീസുകള്‍ എല്ലാ ജില്ലകളിലുമുണ്ട്.

Related posts