റേഷന്‍കാര്‍ഡ് ലിസ്റ്റിലെ അപാകത; ഉറക്കം നഷ്ടപ്പെട്ട് കാര്‍ഡ് ഉടമകള്‍

fb-ration-card

രാമങ്കരി: പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച മുന്‍ഗണന, മുന്‍ഗണനേതര ലിസ്റ്റിലെ അപാകതകള്‍ കുട്ടനാട് താലൂക്കില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു വരുന്ന റേഷന്‍കാര്‍ഡുടമകളുടെ ഉറക്കം കെടുത്തുന്നതായ് ആക്ഷേപം.    ലിസ്റ്റിലെ അപാകതകള്‍ക്കു പരിഹാരം കാണുന്നതിനായി റേഷന്‍ഡിപ്പോകള്‍, ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസുകള്‍ തുടങ്ങിയവയുടെ പടികള്‍ കയറിയിറങ്ങി സാധാരണക്കാര്‍ തളര്‍ന്നുപോകുകയാണ്.

പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചതുപ്രകാരം മുമ്പ് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ ഭൂരിഭാഗവും മുന്‍ഗണനേതര ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് വിവരം. നാമമാത്ര വരുമാനമുള്ള കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ മുതല്‍ കേറികിടക്കാന്‍ ഇടമില്ലാത്തവരും  ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും  വിധവകളുംവരെ മുന്‍ഗണനേതര ലിസ്റ്റില്‍ ഇടം പിടിച്ചതോടെയാണ് പുതിയ ലിസ്റ്റിനെതിരേ നാടുമുഴുവന്‍ ആക്ഷേപം ഉയരുന്നത്.

2013ല്‍  നടന്ന ചില സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും പറയുന്നു. കൂടാതെ പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നതിന് മുമ്പു കുടുംബത്തിലെ മുതിര്‍ന്ന വനിതാഅംഗങ്ങളടെ ഫോട്ടോയും കൂടി ഉള്‍പ്പെടുത്തുന്നതിനായ് നടത്തിയ ഫോട്ടോയെടുപ്പ് സമയത്ത് കാര്‍ഡിലെ മറ്റ് അംഗങ്ങളുടെ വിവരംകൂടി ശേഖരിക്കുന്നതിനായി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്ത ഫോം പൂരിപ്പിച്ചു നല്‍കിയതില്‍ വന്ന അപാകതയാണ് തെറ്റുകള്‍ സംഭവിക്കുന്നതിനും ലിസ്റ്റ് മാറി മറിയുന്നതിനും ഇടയാക്കിയതെന്നും പറയുന്നു.

വേണ്ടത്ര മുന്‍ നടപടികള്‍ സ്വീ കരിക്കാതെ ധൃതി പിടിച്ചു കേന്ദ്രത്തിന്റെ സമ്മര്‍ദനത്തിനു വഴങ്ങി ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാകുന്നതോ ടെ  ഇത് വന്‍തോതില്‍ സാധാരണക്കാരായ ആളുകളുടെ ജീവി തം കടുത്ത പ്രയാസം നിറഞ്ഞതായ് തീരുന്നതിന് കാരണമായേക്കുമെന്നും ആക്ഷേപം ശക്തമാണ്.

Related posts