കൂടത്തായി കൂട്ടക്കൊല;  മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ വ​ധ​ക്കേ​സിൽ ജോ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു എ​ന്ന എ.​എം.​മാ​ത്യു(67) വ​ധ​ക്കേ​സി​ല്‍ ജോ​ളി എ​ന്ന ജോ​ളി​യ​മ്മ ജോ​സ​ഫി(47)​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​യി​ലാ​ണ്ടി സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ജി​ല്ലാ ജ​യി​ലി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ശ​നി​യാ​ഴ്ച താ​മ​ര​ശ്ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ജോ​ളി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്‍​കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​യും ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

അ​തേ​സ​മ​യം സി​ലി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ജു​കു​മാ​റി​ന്റെ അ​റ​സ്റ്റും ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി. വ​ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ ബി.​കെ.​ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ റോ​യ് തോ​മ​സ്, സി​ലി സെ​ബാ​സ്റ്റി​യ​ന്‍, ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​നി അ​ന്ന​മ്മ, ടോം ​തോ​മ​സ് വ​ധ​ക്കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം അ​ഞ്ചു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ എം.​എ​സ്.​മാ​ത്യു​വി​നെ റോ​യ്, സി​ലി വ​ധ​ക്കേ​സി​ലും, നാ​ലു കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പ്ര​ജി​കു​മാ​റി​നെ റോ​യ് തോ​മ​സ് കേ​സി​ലും മാ​ത്ര​മാ​ണ് ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts