റോഡിലെ മെറ്റല്‍ കൂന യാത്രക്കാര്‍ക്കു ദുരിതമാകുന്നു

TCR-METALKOONAവെങ്കിടങ്ങ്: കണ്ണോത്ത് റോഡിലെ മെറ്റല്‍ കൂന വാഹന ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ദുരിതമായിമാറി. കണ്ണോത്ത് തൃശൂര്‍-പുല്ലോത്ത് റോഡിന്റെ നിര്‍മാണത്തിനായി ഇറക്കിയതാണ് മെറ്റല്‍. ആഴ്ചകളായി റോഡിന്റെ ടാറിംഗ് നിര്‍ത്തിവച്ചതാണ് മെറ്റല്‍കൂന റോഡില്‍ തടസമായി കിടക്കാന്‍ കാരണം. എട്ട് മീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ച് മീറ്ററിലധികം വീതിയിലാണ് മെറ്റല്‍കൂന പുല്ല ലിങ്ക് റോഡില്‍ ഒന്നാം ഘട്ടമായ ആറര കിലോമീറ്ററില്‍ ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാര്‍ ചെയ്യാന്‍ ഉള്ളത്. മഴ ആരംഭിച്ചാല്‍ റോഡ് നിര്‍മാണം അവതാളത്തിലാകും. അടിയന്തിരമായി റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കി ഗതാഗത തടസം ഒഴിവാക്കാന്‍ പിഡബ്ലിയുഡി അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts