തോ​റ്റാ​ലും തോ​ൽ​ക്കി​ല്ല; തെരഞ്ഞടുപ്പിൽ ബി​ജെ​പി​ക്ക് വോ​ട്ട് കൂ​ടി​യ​ത് നേ​ട്ട​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി​ക്ക് വോ​ട്ട് വ​ർ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ​ക്ക് വോ​ട്ടു​കു​റ​യു​ക​യും ചെ​യ്തു. ഇ​തെ​ങ്ങ​നെ നേ​ട്ട​മാ​കും, ബി​ജെ​പി തോ​റ്റ​മ്പി​യെ​ന്ന് എ​ങ്ങ​നെ പ​റ‍​യ​നാ​കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സി​ന് വോ​ട്ട് കു​റ​ഞ്ഞ​ത് ചെ​ന്നി​ത്ത​ല​യും സി​പി​എ​മ്മി​ന് വോ​ട്ട് കു​റ​ഞ്ഞ​ത് കോ​ടി​യേ​രി​യും വി​ശ​ദീ​ക​രി​ക്ക​ണം. മ​ഞ്ചേ​ശ്വ​ര​ത്ത് ബി​ജെ​പി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും അ​ധി​കം വോ​ട്ട് ല​ഭി​ക്കു​ന്ന​ത്.

നേ​ട്ടം ഉ​ണ്ടാ​ക്കി​യെ​ന്ന ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം ജ​ന​വ​ഞ്ച​ന​യാ​ണ്. മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ൽ വീ​തം ഇ​ട​തു​പ​ക്ഷ​ത്തി​നും യു​ഡി​എ​ഫി​നും വോ​ട്ട് കു​റ​ഞ്ഞു. ഇ​ത് മ​റ​ച്ചു​വ​ച്ച് ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞെ​ന്ന് പ​റ​യു​ന്ന​തി​ൽ‌ അ​ർ​ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts