റോഡുകളിലെ കരുക്കഴിയ(ക്ക)ാതെ വരന്തരപ്പിള്ളി സെന്റര്‍

pkd-blockവരന്തരപ്പിള്ളി: സെന്ററിലെ ഗതാഗത കുരുക്ക് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. സെന്ററിലെ കുപ്പി കഴുത്തും കൈയേറ്റങ്ങളും ഗതാഗത കുരുക്ക് ഉണ്ടാക്കുകയാണ്. രണ്ട് വലിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന വീതിയെ വരന്തരപ്പിള്ളി സെന്ററില്‍ ഉള്ളൂ. സെന്ററിലെ ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തിയിടുമ്പോള്‍ പുറകില്‍ മറ്റുവാഹനങ്ങള്‍ നീണ്ട് വലിയ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്. ഇതുവരെ വരന്തരപ്പിള്ളി സെന്ററിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വീതി കൂട്ടുവാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മിനിറ്റുകളുടെ വ്യത്യാസത്തില്‍ കടന്നു പോകുന്ന ബസുകള്‍ ഇവിടെ സ്ഥിരം ഗതാഗത കുരുക്ക് ഉണ്ടാക്കുകയാണ്. 75 ഓളം സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. മറ്റ് പഞ്ചായത്തുകള്‍ ചെയ്തതുപോലെ കൈയേറ്റങ്ങള്‍ പൊളിച്ചു കളഞ്ഞ് റോഡ് വീതി കൂട്ടാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയായ ചിമ്മിനി ഡാമിലേക്കുള്ള പ്രധാന റോഡാണിത്.

നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡ് കൈയേറ്റങ്ങള്‍ പൊളിച്ച് വീതി കൂട്ടി ഗതാഗത കുരുക്ക് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡിന്റെ പൊതുവേയുള്ള ശോച്യാവസ്ഥ നിരന്തരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Related posts