പാ​സ്പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍ ത​ട്ടി​പ്പ്; കേ​വ​ലം മു​ന്ന​റി​യി​പ്പി​ലൊ​തു​ക്കി അ​ധി​കൃ​ത​ർ; ഓ​ണ്‍​ലൈ​ന്‍ വ​ഴി ന​ട​ത്തു​ന്ന​ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​രു​ള്ള കേ​ര​ള​ത്തി​ല്‍ പാ​സ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ന്‍ ത​ട്ടി​പ്പ് . പു​തു​താ​യി പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷി​ക്കു​ന്ന​വ​രേ​യും പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കു​ന്ന​വ​രേ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ്. ഔ​ദ്യോ​ഗി​ക പാ​സ്പോ​ര്‍​ട്ട് വെ​ബ് പോ​ര്‍​ട്ട​ല്‍ പോ​ലെ തോ​ന്നി​ക്കു​ന്ന വെ​ബ് സൈ​റ്റു​ക​ളു​ണ്ടാ​ക്കി മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് .

ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ​യാ​ണ് ത​ട്ടി​പ്പ്‌​സം​ഘം ഇ​ര​ക​ളാ​ക്കു​ന്ന​തെ​ന്നാ​ണ് പാ​സ്‌​പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്രം അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കു​ന്ന​തി​നാ​യി ഇ​ര​ട്ടി​യി​ലേ​റെ ഫീ​സാ​ണ് ഈ ​സം​ഘം ഈ​ടാ​ക്കു​ന്ന​ത്. പാ​സ്‌​പോ​ര്‍​ട്ട് കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പു​തു​ക്കി​യി​ട്ടി​ല്ലെ​ങ്കി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ധി​ക​തു​ക ഈ​ടാ​ക്കു​ന്ന​ത്.

അ​ല്ലാ​തെ 1500 രൂ​പ മാ​ത്രം അ​ട​ച്ചാ​ല്‍ മ​തി. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള സ്വ​കാ​ര്യ സൈ​റ്റു​ക​ളി​ല്‍ 3500 രൂ​പ മു​ത​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ , പ​ഴ​യ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, ആ​ധാ​ർ-​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്-​പാ​ൻ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​വ​ര​ങ്ങ​ളും ന​ല്‍​കി അ​വ​സാ​ന​മാ​ണ് തു​ക എ​ത്ര​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

1500 രൂ​പ​യ്ക്കു​പ​ക​രം, ക​ൺ​സ​ൾ​ട്ട​ൻ​സി ഫീ​സെ​ന്ന പേ​രി​ൽ 2000 ചേ​ർ​ത്ത് മൊ​ത്തം 3500 രൂ​പ ഒ​ൺ​ലെ​നി​ൽ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കൃ​ത തു​ക അ​റി​യാ​ത്ത​വ​ര്‍ ഈ​ത​ട്ടി​പ്പി​നി​ര​ക​ളാ​വും. ആ​ദ്യ​മാ​യി പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷി​ക്കു​ന്ന​വ​രും ഇ​ത്ത​രം വ്യാ​ജ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ളി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​വു​ന്നു​ണ്ട്.

കോ​ഴി​ക്കോ​ട്ട് ഇ​ന്ന​ലെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നി​ടെ ദ​ന്പ​തി​ക​ളു​ടെ 7000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ര​ണ്ടു പാ​സ്പോ​ർ​ട്ടു​ക​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ന​ൽ​കി​യ​പ്പോ​ൾ 3500 രൂ​പ വീ​തം അ​ട​യ്ക്കാ​ൻ കം​പ്യൂ​ട്ട​റി​ൽ നി​ർ​ദേ​ശം വ​ന്നു. സം​ശ​യം തോ​ന്നി പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ച​തി മ​ന​യി​ലാ​യ​ത്. പ​ണം അ​ട​ച്ചി​രു​ന്നെ​ങ്കി​ലും അ​ത്ര​യും തു​ക ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നെ​ന്നും പാ​സ്പോ​ർ​ട്ട് പു​തു​ക്കി​കി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. പാ​സ്പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ര​വ​ധി​യു​ണ്ടെ​ന്നും ഇ​വ​രു​ടെ ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര​മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ക്കാ​ര്യം സം​സ്ഥാ​ന പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പാ​യി ന​ല്‍​കി​യെ​ങ്കി​ലും ത​ട്ടി​പ്പി​നി​പ്പോ​ഴും മ​ല​യാ​ളി​ക​ള്‍ ഇ​ര​ക​ളാ​വു​ന്നു​ണ്ട്.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നും അ​മി​ത​ചാ​ര്‍​ജ്ജ് ഈ​ടാ​ക്കാ​നു​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക പാ​സ്പോ​ര്‍​ട്ട് വെ​ബ് പോ​ര്‍​ട്ട​ല്‍ പോ​ലെ തോ​ന്നി​ക്കു​ന്ന *.org, *.in, *.com എ​ന്നീ ഡൊ​മൈ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത

നി​ര​വ​ധി വെ​ബ്‌​സൈ​റ്റു​ക​ള്‍ ഇ​പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.apply passport.org എ​ന്നി​ങ്ങ​നെ​യാ​ണ് വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ള്‍.

ഇ​ന്ത്യ​ന്‍ പാ​സ്സ്‌​പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന പൗ​ര​ന്മാ​ര്‍ വ​ള​രെ​യ​ധി​കം ജാ​ഗ​രൂ​ക​ര​മാ​ണെ​ന്നും പാ​സ്സ്പോ​ര്‍​ട്ട് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള ഒ​ഫീ​ഷ്യ​ല്‍ വെ​ബ്സൈ​റ്റ് www.passport india.gov.in എ​ന്ന​താ​ണെ​ന്നും പാ​സ്‌​പോ​ര്‍​ട്ട് സേ​വാ, കൗ​ണ്‍​സുല​ര്‍, പാ​സ്‌​പോ​ര്‍​ട്ട് ആ​ൻഡി് വി​സ ഡി​വി​ഷ​ന്‍ , വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റിയി​ച്ചി​ട്ടു​ണ്ട്. mPassport Seva എ​ന്ന ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും Android and iOS application സ്റ്റോ​റു​ക​ളി​ൽ നി​ന്നും ഡൌ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts