ശബരിമല: ഗാനഗന്ധര്വന് കെ.ജെ. യേശുദാസ് ശബരിമലയില്‍. ഇന്നു രാവിലെ 7.30-നാണ് ഇരുമുടിക്കെട്ടും ഏന്തി പതിനെട്ടാംപടി കയറി ഗാനഗന്ധര്വന് അയ്യപ്പസന്നിധിയില്‍ എത്തിയത്. ക്ഷേത്രസന്നിധിയില്‍ എത്തുമ്പോള്‍ ഉഷഃപൂജ നടക്കുകയായിരുന്നു. പൂജയുടെ അവസാനഘട്ടത്തില്‍ ക്ഷേത്രനട തുറന്ന് ദീപാരാധന നടത്തിയപ്പോള്‍ ഗാനഗന്ധര്‍വന്റെ ചുണ്ടില്‍നിന്ന് “”സ്വാമിയേ ശരണമയ്യപ്പാ…എന്ന മന്ത്രം ഉയര്ന്നപ്പോള്ശ്രീകോവിലില്നിന്ന അയ്യപ്പഭക്തര്‍ ഭക്തിയുടെ ആവേശത്തിമിര്‍പ്പിലായി.
യേശുദാസ് ശരണം വിളിക്കുന്നതിനൊപ്പം ചേര്‍ന്ന് ശരണം വിളിച്ചുകൊണ്ട് ഭക്തരും ക്ഷത്രപ്രദക്ഷിണം നടത്തി. തുടര്‍ന്ന് ക്ഷേത്രതന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി ശങ്കരന് നമ്പൂതിരിയെയും ഗാനഗന്ധര്വന് സന്ദര്‍ശിച്ചു. ഇന്നു രാത്രി ഹരിവരാസനത്തെ തുടര്‍ന്ന് ക്ഷേത്രനട അടച്ചശേഷം മാത്രമേ യേശുദാസ് മലയിറങ്ങുകയുള്ളൂ. രാവിലെ പമ്പയിലെത്തിയ യേശുദാസും സുഹൃത്തുക്കളും ഗണപതികോവിലിലെ ദര്‍ശനത്തിനു ശേഷം പമ്പയില്‍നിന്നാണ് ഇരുമുടിക്കെട്ട് നിറച്ച് മലകയറിയത്.
യേശുദാസ് സന്നിധാനത്ത് എത്തിയതറിഞ്ഞ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്.രവിശങ്കറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിപുലമായ ദര്‍ശനസൗകര്യം ഒരുക്കി. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് യേശുദാസ് ശബരിമലയില്‍ എത്തുന്നത്.