സാമൂഹിക അകലമാണ് മോളൂസേ പ്രധാനം ! ജ്വാല ഗുട്ടയ്ക്ക് ആശ്വാസം പകര്‍ന്ന് വിഷ്ണു വിശാല്‍; ഇരുവരും തമ്മില്‍ പ്രണയത്തിലോ ?

തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ കോറോണബാധയെത്തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഇതിനു വിഷ്ണു നല്‍കിയ മറുപടിയും ഗോസിപ്പുകള്‍ക്ക് ശക്തിപകരുന്നു.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.

താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

വിവാഹമോചിതനായ ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു അതിലൊന്ന്.

എന്നാല്‍ ഇത് വിഷ്ണു നിരസിച്ചതോടെ പിന്നീട് പാപ്പരാസികളുടെ ശ്രദ്ധ ജ്വാലയിലേക്ക് തിരിഞ്ഞുയ

ഇതേത്തുടര്‍ന്ന് വിഷ്ണു ചില തുറന്നു പറച്ചിലുകള്‍ നടത്തുകയും ചെയ്തിരുന്നു. ‘ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്.

ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്’. ഇത് കേട്ടതോടെ ആരാധകരുടെയെല്ലാം സംശയം നീങ്ങുകയും ചെയ്തു.

Related posts

Leave a Comment