പലേക്കെല: ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ അവസാന ഏകദിനത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത ഓസ്‌ട്രേലിയയ്ക്കു പരമ്പര. 4-1നാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. വാര്‍ണര്‍ കളിയിലെ താരമായപ്പോള്‍ ജോര്‍ജ് ബെയ്‌ലി പരമ്പരയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രീലങ്ക ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ഓസ്‌ട്രേലിയ മറികടന്നു. 126 പന്തുകള്‍ നേരിട്ട് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് വാര്‍ണര്‍ സെഞ്ചുറി കുറിച്ചത്. വാര്‍ണര്‍ക്കൊപ്പം ഉറച്ചുനിന്ന ജോര്‍ജ് ബെയ്‌ലി (44) യാണ് ഓസീസിന് മത്സരത്തില്‍ മേല്‍ക്കെ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ടോസ് ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 199 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ധനുഷ്ക ഗുണതിലക (39), ധനഞ്ജയ ഡി സില്‍വ (34), കുശാല്‍ മെന്‍ഡീസ് (33), സച്ചിത് പതിരാനാ (32) എന്നിവരാണ് ശ്രീലങ്കയുടെ പ്രധാന സ്‌കോറര്‍മാര്‍.