പ​ഴ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം പ​ക​ര്‍​ത്തി​യ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ്..! സ്വകാര്യജീവിതത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മീ​ര ജാ​സ്മി​ന്‍

ലോ​ഹി​ത​ദാ​സ് മ​ല​യാ​ള സി​നി​മ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ താ​ര​മാ​ണ് മീ​ര ജാ​സ്മി​ന്‍. ദി​ലീ​പ് നാ​യ​ക​നാ​യ സൂ​ത്ര​ധാ​ര​നി​ലൂ​ടെ​യാ​യി​രു​ന്നു മീ​ര​യു​ടെ അ​ര​ങ്ങേ​റ്റം.

പി​ന്നീ​ട് നി​ര​വ​ധി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ മീ​ര അ​വ​ക​രി​പ്പി​ച്ചു. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ത്ത മീ​ര സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഈ ​ചി​ത്ര​ത്തി​ല്‍ വ​ള​രെ പ​ക്വ​ത​യാ​ര്‍​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മീ​ര ജാ​സ്മി​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്.

മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ മീ​ര ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്.

പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മാ​യി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വ​ള​രെ സ​ജീ​വ​മാ​ണ് ‍. ഗ്ലാ​മ​ര്‍ ഫോ​ട്ടോ ഷൂ​ട്ടു​ക​ളും താ​രം ഇ​ന്‍സ്റ്റഗ്രാമിലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ന്‍റെ ചി​ല ഏ​ടു​ക​ളും താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ പ​ഴ​യ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം പ​ക​ര്‍​ത്തി​യ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്.

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ മീ​രാ ജാ​സ്മി​ന്‍ പ​ഠി​ച്ച​ത് തി​രു​വ​ല്ല മാ​ര്‍​ത്തോ​മാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലാ​യി​രു​ന്നു.‌​

സ്കൂ​ളി​ന് മു​ന്നി​ലി​രു​ന്ന് പ​ക​ര്‍​ത്തി​യ ചി​ത്ര​വും കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം അ​വ​ധി​ക​ള്‍ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ജാ​സൂ​വി​നെ ക​ണ്ടെ​ത്തു​ന്ന വെ​ള്ളി​യാ​ഴ്ച … എ​ന്ന ക്യാ​പ്ഷ​നും കൊ​ടു​ത്താ​ണ് മീ​ര ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മീ​ര ജാ​സ്മി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി​യും ന​ടി അ​ഹാ​ന കൃ​ഷ്ണ​യും ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ള്‍ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment