വാഹന മോഷണം: 19 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

ALP-ARRESTആലപ്പുഴ: വാഹനമോഷണക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് 19 വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടി. ആലപ്പുഴ പാലസ് വാര്‍ഡില്‍ പാലമൂട്‌വീട്ടില്‍ സില്‍വസ്റ്റര്‍ (ഷാജി-48)നെയാണ് ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പിടികൂടിയത്.

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു സമീപത്ത് നിന്നും പ്രതി മറ്റ് കൂട്ടാളികളുമായി ചേര്‍ന്ന് മോഷ്ടിച്ച മോട്ടോര്‍സൈക്കിള്‍ വ്യാജനമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി വില്പന നടത്തിവരികയായിരുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ 1997ല്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. എസ്‌ഐ ഭുവനേ ന്ദ്രബാബു,സിപിഒ മാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

Related posts