തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ല. പാലക്കാട് ജില്ലാ ഘടകം സമര്‍പ്പിച്ചിരിക്കുന്ന പട്ടികയില്‍ സിഐടിയു നേതാവ് എ.പ്രഭാകരന് മാത്രമാണ് മലമ്പുഴയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയത്. വി.എസും പിണറായിയും മത്സര രംഗത്തു വേണമെന്ന പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ജില്ലാ ഘടകം സിറ്റിംഗ് സീറ്റില്‍ നിന്നും വി.എസിനെ ഒഴിവാക്കിയത്. മലമ്പുഴയിലെ സ്ഥാനാര്‍ഥിയെ സംസ്ഥാന നേതൃത്വത്തിനു തീരുമാനിക്കാമെന്നും ജില്ലാ ഘടകം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും മലമ്പുഴയിലെ സ്ഥാനാര്‍ഥി പട്ടികയില്‍ വി.എസിന്റെ പേര് ജില്ലാ ഘടകം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് പിബി ഇടപെട്ടാണ് വി.എസിനു സീറ്റു നല്‍കിയത്. മലമ്പുഴയില്‍ ജില്ലാ ഘടകം വി.എസിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും മത്സരിച്ചാല്‍ അവിടെ തന്നെ എന്ന നിലപാടിലാണ് അദ്ദേഹം.
അതേസമയം വിജയസാധ്യതയുള്ള എംഎല്‍എമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് സെക്രട്ടറിയേറ്റില്‍ പൊതു അഭിപ്രായം ഉയര്‍ന്നു.