വികാസിനും മെഡലില്ല: സെമി കാണാതെ പുറത്ത്

sp-boxingറിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണനും സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്‍ താരം ബെക്തമിര്‍ മെലിക്കുസിയേവയോട് 3-0നു പരാജയപ്പെട്ടു. 30-27, 30-26, 30-26 എന്ന ക്രമത്തിലാണ് മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക് താരം വിജയിച്ചത്.

ക്വാര്‍ട്ടറില്‍ വിജയിക്കാനാകുമായിരുന്നെങ്കില്‍ വികാസിനു വെങ്കല മെഡല്‍ ഉറപ്പിക്കാമായിരുന്നു. കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം ഉസ്‌ബെക് താരത്തിനൊപ്പമായിരുന്നു.

Related posts