ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്ല്യയോട് സ്വത്ത് വിവരങ്ങള്‍ അടിയന്തരമായി വെളിപ്പെടുത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 900 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന കേസിലെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. നേരത്തെ ഇതു സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. പക്ഷേ, അന്ന് സ്വത്ത് വിവരങ്ങള്‍ വെലിപ്പെടുത്താന്‍ മല്ല്യ തയാറായിരുന്നില്ല.
രാജ്യത്തിനകത്തും പുറത്തുമുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഉത്തവ്. മല്യയുടെ, വിദേശത്തെ വരുമാനവും സമ്പത്തും വിലാസങ്ങളുമടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തണെമെന്നാണ് കോടതിയുടെ ആവശ്യം. മല്ല്യ നിരന്തരം കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും കോടതിയെ മനപ്പൂര്‍വം കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വ്യക്തമാക്കി. ജസ്റ്റീസ് കുര്യന് ജോസഫും ജസ്റ്റീസ് രോഹിംങ്ടണ് നരിമാനുമടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.