ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കോ ക്രൂ അംഗങ്ങള്‍ക്കോ ഇനി വിമാനത്തിനുള്ളിലോ പരിസരത്തോ സെല്‍ഫിയോ ചിത്രങ്ങളോ എടുക്കാന്‍ സാധിക്കില്ല. ചിത്രങ്ങള്‍ എടുക്കുന്നത് നിരോധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കുലര്‍ പ്രകാരം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളിലോ പുറത്തോ ചിത്രങ്ങളെടുക്കാന്‍ സാധിക്കില്ല. ക്രൂ അംഗങ്ങള്‍ക്കും വിമാനത്തിന്റെ ഒരു ഭാഗത്തുവച്ചും ചിത്രമെടുപ്പ് അനുവദനീയമല്ല. സുരക്ഷയുടെ ഭാഗമായാണ് ഇതെന്ന് വ്യോമയാന കേന്ദ്രം അറിയിച്ചു.
യാത്രക്കാരും ക്രൂ അംഗങ്ങളും ചിത്രങ്ങളെടുക്കുന്നതിനെക്കുറിച്ച് വ്യോമയാന വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ക്രൂ അംഗങ്ങല്‍ കോക്പിറ്റില്വച്ചുപോലും സെല്‍ഫി എടുക്കുന്ന സാഹചര്യം വന്നതോടെയാണ് വ്യോമയാന വകുപ്പ് ഇപ്പോള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29ന് വ്യോമയാന വകുപ്പ് ഇറക്കിയ വിജ്ഞാപനത്തില്‍ വിമാനത്തില്‍വച്ച് ചിത്രങ്ങളെടുക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.