ചെ​ര്‍​ക്കി സി​റ്റി​യി​ല്‍: എത്തിയത് അഞ്ച് വർഷ കരാറിൽ

മാ​ഞ്ച​സ്റ്റ​ര്‍: ഫ്ര​ഞ്ച് അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​ര്‍ റ​യാ​ന്‍ ചെ​ര്‍​ക്കി​യെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്വ​ന്ത​മാ​ക്കി. ഫ്ര​ഞ്ച് ക്ല​ബ് ഒ​ളി​മ്പി​ക് ലി​യോ​ണി​ല്‍​നി​ന്ന് അ​ഞ്ചു വ​ര്‍​ഷ ക​രാ​റി​ലാ​ണ് 21കാ​ര​നാ​യ ചെ​ര്‍​ക്കി സി​റ്റി​യി​ല്‍ എ​ത്തി​യ​ത്.

വൂ​ള്‍​വ്‌​സി​ല്‍​നി​ന്ന് അ​ള്‍​ജീ​രി​യ​ന്‍ ലെ​ഫ്റ്റ് ബാ​ക്കാ​യ റ​യാ​ന്‍ ഐ​റ്റ് നൂ​റി, ചെ​ല്‍​സി​യി​ല്‍​നി​ന്ന് ഇം​ഗ്ലീ​ഷ് ഗോ​ള്‍​കീ​പ്പ​ര്‍ മാ​ര്‍​ക്ക​സ് ബെ​റ്റി​നെ​ല്ലി, എ​സി മി​ലാ​നി​ല്‍​നി​ന്നു ഡ​ച്ച് മ​ധ്യ​നി​ര താ​രം ടി​യാ​നി റെ​യ്ജ​ണ്ടേ​ഴ്‌​സ് എ​ന്നി​വ​രെ​യും സി​റ്റി സ്വ​ന്ത​മാ​ക്കി. ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് 15ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് സി​റ്റി​യു​ടെ സൈ​നിം​ഗു​ക​ള്‍.

Related posts

Leave a Comment