തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം ജില്ലയില്‍ ചാലുതുണ്ട് മുഗള്‍ ഡ്രീംസില്‍ പ്രദീഷിന്റെ മകന് അനൂപ് (28)നെയാണ് മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കി നഗരത്തിലെ ഫഌറ്റില്‍ കൊണ്ടുപോയാണ് നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കോട്ടയത്തെ ഫഌറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
സൈബര്‍ സിറ്റി എസി അനില്‍കുമാര്‍, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍, എസ്ഐ ബിജോയ്, എസ്സിപിഒമാരായ വിജയബാബു, ജയശങ്കര്‍, ജയന്, സിപിഒ അനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.