വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല: മീരാ നന്ദന്‍

meera-nandanകല്യാണത്തോടു തീരെ താല്‍പര്യം ഇല്ലെന്നു മീരാനന്ദന്‍. ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ മീര ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുക യാണ്. കല്യാണം കഴിക്കാന്‍ തീരെ താല്‍പര്യം ഇല്ലെന്നും ഒരു വിവാഹത്തിന്റെയൊക്കെ ആവശ്യം ഉണ്ടോ എന്ന ചിന്തയിലാണെന്നും ഇവര്‍ പറയുന്നു.

ഇപ്പോള്‍ ആസ്വദിക്കുന്നതു റേഡിയോ ജോക്കിയുടെ ലൈഫാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചുകൂട്ടാനില്ല. എന്നാല്‍ ദുബായിയിലെ ജോലി ക്കൊപ്പം നല്ല സിനിമ വന്നാല്‍ ചെയ്യുമെന്നും താരം പറയുന്നു.

Related posts