നയന്‍താരയ്ക്ക് അടി കിട്ടിയോ… കിട്ടിയെന്നും… കിട്ടിയില്ലെന്നുമുള്ള രണ്ടു രീതിയിലാണ് സിനിമാ മേഖലയില്‍ ചര്‍ച്ച നടക്കുന്നത്. അജ്ഞാതരായ രണ്ടു പേര്‍ നയന്‍താരയെ രണ്ടുദിവസംമുമ്പ് വീട്ടില്‍ കയറി തല്ലി എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ കയറിയായിരുന്നു ആക്രമണമെന്നാണ് പറയുന്നത്. മൂക്കിനും നെറ്റിക്കും ഇടിയേറ്റ നയന്‍താരയ്ക്ക് നല്ല രീതിയില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഷൂട്ടിംഗിനൊന്നും പോകാന്‍ കഴിയാതെ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചു നടക്കുന്നതായാണ് പറയുന്നത്. എന്നാല്‍ ഇതുവരെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
നയന്‍താരയുമായി അടുപ്പമുണ്ടായിരുന്ന നടനും നിര്‍മാതാവുമായ ഒരാളാണ് ആക്രമണത്തിന് പിന്നിലെന്ന് പപ്പരാസികള്‍ പറയുന്നു. എന്നാല്‍ നയന്‍സിന്റെ പ്രതികരണം ഇതുവരെ വരാത്തതിനാല്‍ ഇത് വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കാനാണ് നയന്‍സിന്റെ ആരാധകര്‍ പറയുന്നത്.