വടകര: ചോറോട് ചേന്ദമംഗലത്ത് വീട്ടില്‍ കളവു നടത്തിയ തമിഴ്‌നാട് സ്വദേശികളെ പോലീസ് കണ്ടെത്തി. നാദാപുരത്ത് മറ്റൊരു കേസില്‍ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ചേന്ദമംഗലത്തെ കേസിനു തുമ്പുണ്ടാവുന്നത്. തമിഴ്‌നാട് ചിന്നസേലം സ്വദേശികളായ സുരേന്ദ്രന്‍, രാജേഷ് എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇവര്‍ തന്നെയാണ് ചേന്ദമംഗലം അയ്യപ്പക്ഷേത്രത്തിനു സമീപത്തെ മോഹനന്റെ വീട്ടില്‍ കളവു നടത്തിയത്. മോഹനന്റെ മകളുടെ സ്വര്‍ണ ചെയിന്‍ പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. 2015 സപ്റ്റംബറിലാണ് സംഭവം. നാദാപുരത്ത് മറ്റൊരു കേസില്‍ പിടിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാവുന്നത്. പ്രതികളെ ചോറോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി. മോഷ്ടിച്ച സ്വര്‍ണ ചെയിന്‍ കണ്ടെടുത്തു.
വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്നവര്‍ പിടിയില്‍
