ഗോസിപ്പുകള്‍ക്കും തമ്മിലടിക്കും പഞ്ഞമില്ലാത്ത ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന വര്‍ത്തമാനം അതൊന്നുമല്ല. രണ്ടു താരങ്ങളുടെ പ്രതിഫലക്കാര്യമാണ് ബോളിവുഡില്‍ കിടന്നു കറങ്ങുന്നത്. വേറെയാരുമല്ല ആ താരങ്ങള്‍. ആരാധകരുടെ പ്രിയപ്പെട്ട പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമാണ്.
സ്പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഐഐഎഫ്എ അവാര്‍ഡ് നൈറ്റില്‍ പരിപാടി അവതരിപ്പിക്കാനാണ് സംഘാടകര്‍ സൂപ്പര്‍ നായികമാരെ സമീപിച്ചത്. നാലു മിനിറ്റ് ഐറ്റം ഡാന്‍സ് അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ദീപികയെയാണ്. മിനിറ്റിന് 33 ലക്ഷം രൂപ വച്ച് 1.3 കോടി രൂപയാണ് ദീപിക ആവശ്യപ്പെട്ടത്. സംഗതി കൈയ്യിലൊതുങ്ങില്ലെന്നു മനസിലാക്കിയ സംഘാടകര്‍ പ്രിയങ്കയില്‍ അഭയം തേടി. ദീപിക ചോദിച്ചതില്‍ ഒറ്റ പൈസ കുറയ്ക്കാനാകില്ലെന്നു പ്രിയങ്കയും നിലപാടെടുത്തു. ഇരുവരെയും വിട്ട സംഘാടകര്‍ ഹോട്ട് താരം സണ്ണി ലിയോണിനെ തേടിയെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.