വെറ്ററിനറി ഡോക്ടര്‍മാരുടെസമരം പത്താംദിവസത്തിലേക്ക്

KNR-STRIKEകണ്ണൂര്‍: പത്താം ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിനു വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പത്താം ദിവസത്തിലേക്കു കടന്നു. സമരത്തെ തുടര്‍ന്നു ക്ഷീരോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്കു ലഭിക്കേണ്ട സൗജന്യ കാലിത്തീറ്റയടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണവും ജനകീയാസൂത്രണ പദ്ധതികളുടെ നിര്‍വഹണവും അവതാളത്തിലായി.

ഇന്നലെ നടന്ന ധര്‍ണാസമരം ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തുന്ന ഈ സമരം അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തെ അഭിസംബോധന ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, കെജിഒഎഫ് സംസ്ഥാനകമ്മിറ്റി അംഗം ബേബി കാസ്‌ട്രോ, വിവിധ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts