മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ കൊ​ച്ചാ​ശ​യം വ​ർ​ണ വി​സ്മ​യ​ങ്ങ​ളി​ലൂ​ടെ കാ​ട്ടി​ സഹോദരിമാർ; പാഴ്വസ്തുക്കൾക്കൊണ്ട് നിർമ്മിച്ച ഫോ​ട്ടോ ഫ്രെ​യിമുകൾ ശ്രദ്ധേയമാകുന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ
ക​ണ്ണൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ൻ ത​യാ​റാ​വാ​ത്ത ഇ​ന്ന​ത്തെ കു​രു​ന്നു​ക​ളു​ടെ ലോ​ക​ത്ത് അ​തി​ൽ​നി​ന്നു മാ​റി മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ കൊ​ച്ചാ​ശ​യം വ​ർ​ണ വി​സ്മ​യ​ങ്ങ​ളി​ലൂ​ടെ കാ​ട്ടി​ത്ത​രു​ക​യാ​ണ് മു​ണ്ട​യാ​ട്ടെ കൊ​ച്ചു സ​ഹോ​ദ​രി​മാ​ർ.

മു​ണ്ടാ​യാ​ട് ക​ര​യ​ൻ റോ​ഡ് താ​വോ​റ​ത്ത് ഹൗ​സി​ൽ ര​ജി​ഷ് -കെ.​പി. ല​യ​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ടി. ​ശ്രി​യ​യും സ​ഹോ​ദ​രി മൂ​ന്നു വ​യ​സു​കാ​രി ടി. ​ശ്രീ​ദി​യ​യു​മാ​ണ് ഈ ​കൗ​തു​ക​കാ​ഴ്ച​യൊ​രു​ക്കു​ന്ന​ത്. വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ട്ടോ ഫ്രെ​യിം നി​ർ​മാ​ണ​ത്തി​ലാ​ണ് ഇ​വ​രി​ന്ന്.

പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന നാ​ടി​ന് മാ​ലി​ന്യ​സം​സ്ക​ര​ണം വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്പോ​ൾ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി കൊ​ച്ചു​മ​ന​സി​ലെ കൊ​ച്ചാ​ശ​യ​ങ്ങ​ൾ ഫോ​ട്ടോ ഫ്രെ​യി​മു​ക​ളി​ൽ തീ​ർ​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം ക​ഴി​യു​ന്ന ഇ​രു​വ​രും.

കോ​വി​ഡ് കാ​ല​ത്ത് മു​ണ്ട​യാ​ട്ടെ വീ​ട്ടി​ൽ എ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ സ​മ​യ​വും വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ട്ടോ ഫ്രെ​യിം നി​ർ​മാ​ണ​ത്തി​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി​ക​ൾ. 75 ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി വേ​സ്റ്റ് മെ​റ്റീ​രി​യ​ൽ ഉ​പ​യോ​ഗി​ച്ച് 75 വി​വി​ധ ത​ര​ത്തി​ലു​ള്ള ഫോ​ട്ടോ ഫ്രെ​യി​മു​ക​ളാ​ണ് ഇ​വ​ർ ഒ​രു​ക്കി​യ​ത്.

നാം ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ല​ട​ക്കം വ​ലി​ച്ചെ​റി​യു​ന്ന മു​ട്ട​തോ​ട്, അ​ടു​ക്ക​ള മാ​ലി​ന്യം, പ​ഴ​യ ഡി​വി​ഡി, ക​ള​ർ പേ​പ്പ​ർ, മി​ഠാ​യി ക​വ​ർ, ബ​ട്ട​ൺ, ചി​ല വി​ത്തു​ക​ൾ, പെ​ൻ​സി​ൽ, മ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ, എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​നോ​ഹ​ര​മാ​യ ഫോ​ട്ടോ ഫ്രെ​യി​മു​ക​ൾ തീ​ർ​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു എ​സ്ക​ലോ​ൺ​സ് മോ​ണ്ടി​സ​റി ആ​ൻ​ഡ് ഡെ ​കെ​യ​റി​ൽ യു​കെ​ജി വി​ദ്യാ​ഥി​നി​യാ​യ ശ്രി​യ​യെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ഹോ​ദ​രി ശ്രീ​ദി​യ​യു​ടെ പ്ര​ധാ​ന ജോ​ലി.

Related posts

Leave a Comment