ഇരിട്ടി: തകരാറായ വൈദ്യുതി മീറ്റര്‍ മാറ്റിവയ്ക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാല്‍ ഉപയോക്താക്കള്‍ ദുരിതത്തില്‍. ഇടിമിന്നലി—ലും മറ്റും തകര്‍ന്ന വൈദ്യുതി മീറ്ററുകളാണ് മീറ്റര്‍ ക്ഷാമമെന്ന പേരില്‍ അധികൃതര്‍ മാറ്റി വയ്ക്കാത്തത്. പല സബ് ഓഫീസുകളിലും മീറ്റര്‍ ലഭ്യമല്ല. അത്യാവശ്യം വേണ്ടവര്‍ സബ് ഓഫീസില്‍ നിന്നും കത്തും വാങ്ങി ഡെപ്യുട്ടി ചീഫ് എന്‍ജിനിയറുടെ ഓഫീസില്‍ പോകേണ്ട അവസ്ഥയാണ്. വണ്ടിക്കൂലിയും മുടക്കി അവിടെച്ചെന്നാലും പലപ്പോഴും മീറ്റര്‍ ലഭ്യമല്ല.
മലയോര മേഖലയില്‍ നിന്നും കിലോമീറ്റര്യാത്ര ചെയ്ത് ശ്രീകണ്ഠപുരത്താണ് മീറ്റര്‍ വാങ്ങാന്‍ പോകേണ്ടത്. മീറ്ററുണ്ടെങ്കില്‍ തന്നെ ഇവിടെയത്തിയാല്‍ ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കണം. മീറ്റര്‍ മാറ്റാത്ത സാഹചര്യത്തില്‍ ഇതുവരെ നല്കിയ ഏറ്റവും കൂടിയ തുകയാണ് വീടുകളില്‍നിന്നും ഈടാക്കുന്നത്. കഴിഞ്ഞ വേനലില്‍ എസിയും ഫാനും ഉപയോഗിച്ചതിനാല്‍ പലര്‍ക്കും കൂടിയ ബില്‍ ലഭിച്ചിട്ടുണ്ട്.
കാലവര്‍ഷം ആയതോടെ ഉപയോഗം കുറയുകയും വൈദ്യുതി ബില്‍ കുറയുകയും ചെയ്തു. എന്നാല്‍ മീറ്ററില്ലാത്തതിനാല്‍ കൂടിയ തുകയാണ് ഇപ്പോഴും ഈ—ടാക്കുന്നത്. സബ് ഓഫീസുകളില്‍ അടിയന്തരമായി ആവശ്യമായ മീറ്റര്‍ എത്തിച്ച് കേടായവ പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.