ശ്രീശാന്തിന്റെ രാഷ്ട്രീയ ഇന്നിംഗ്‌സിന് ഓപ്പണിംഗ്; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും

sreesanthതിരുവനന്തപുരം: ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകും. അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കി. നടന്‍ ഭീമന്‍ രഘു പത്താനപുരത്തും സംവിധായകന്‍ അലി അക്ബര്‍ കൊടുവള്ളിയിലും ബിജെപി സ്ഥാനാര്‍ഥിയാകും. കൂടാതെ കേരളത്തിലെ 51 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിച്ചു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ശ്രീശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ, തൃപ്പൂണിത്തുറയിലാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്.

Related posts