സര്‍ജറിയും ചികിത്സയുമില്ലാതെ ലിംഗമാറ്റം നടത്താന്‍ നോര്‍വേ അനുമതി നല്‍കും

lawഓസ്ലോ: ഏതെങ്കിലും തരത്തിലുള്ള ചികിത്സയോ സര്‍ജറിയോ കൂടാതെ നിയമപരമായി ലിംഗമാറ്റം നടത്താന്‍ നോര്‍വേ അനുമതി നല്‍കിയേക്കും. ഇതു സംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ആരോഗ്യ മന്ത്രാലയമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഇഷ്ടമുള്ള ജെന്‍ഡര്‍ നിയമപരമായി സ്വീകരിക്കാനുള്ള അവകാശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ഈ നീക്കത്തെ പ്രശംസിക്കുന്നു. പാര്‍ലമെന്റില്‍ ബില്‍ പാസാകുമെന്നു തന്നെയാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts