സര്‍ഫസ് ഹബ് ടിവി- വില 15 ലക്ഷം

tvടിവി എന്നു പേരില്‍ ഉണ്ടെങ്കിലും സാദാ ടിവി കാണലിന് ഉള്ളതല്ല മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ഹബ്. വിന്‍ഡോസ് 10 അധിഷ്ഠിതമായ ഈ 84 ഇഞ്ച് ടച്ച് സ്ക്രീന്‍ പുതിയ കാലത്തിന്റെ ബിസിനസ് ഓഫീസ് ആവശ്യങ്ങള്‍ക്കുള്ളതാണ്. എച്ച്ഡി വീഡിയോ കോണ്‍ഫറന്‍സിംഗ്, ഓണ്‍-സ്ക്രീന്‍ റൈറ്റിംഗ് തുടങ്ങി ബിസിനസ് കോണ്‍ഫറന്‍സുകളെ സഹായിക്കുന്ന ഈ ബിഗ് സ്ക്രീനിന്റെ വിലകേട്ടാല്‍ ചെറുതായി ഞെട്ടും- 14.69 ലക്ഷം രൂപ.

രണ്ട് വൈഡ് ആംഗിള്‍ എച്ച്ഡി വീഡിയോ കോണ്‍ഫറന്‍സിംഗ് കാമറകളുള്ള ഈ സിസ്റ്റം ഒരേസമയം 100 ടച്ച് പോയിന്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്ക്രീനില്‍ എഴുതാനും വരയ്ക്കാനും കഴിയുന്ന ഡിജിറ്റല്‍ ഇന്‍ക് ആണ് മറ്റൊരു പ്രത്യേകത. കടലാസില്‍ പേനകൊണ്ട് എഴുതുന്ന അനുഭവമാണ് ഇതു നല്‍കുക. വിരലുകള്‍കൊണ്ടും എഴുതുകയോ ചിത്രങ്ങള്‍ വരയ്ക്കുകയോ ചെയ്യാം. സ്‌കൈപ്പ്, ഓഫീസ്, വണ്‍നോട്ട് എന്നിവടയക്കം ഒട്ടേറെ ബിസിനസ്-പ്രൊഡക്ടിവിറ്റി ആപ്ലിക്കേഷനുകള്‍ ഇതില്‍ ഉപയോഗിക്കാനാവും.

ഏതാണ്ട് അഞ്ചര ലക്ഷം രൂപ വിലവരുന്ന 55 ഇഞ്ച് മോഡലും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.

Related posts