ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്  ശൃം​ഖ​ല​യി​ലെ ര​ണ്ട് പേ​ർ  കൊല്ലത്ത് പി​ടി​യി​ൽ;   പ്രതികളിൽ നിന്ന് നിരവധി രേഖകൾ കണ്ടെടുത്തു

ക​രു​നാ​ഗ​പ്പ​ള്ളി:​വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ​ത​ട്ടി​പ്പു ന​ട​ത്തി വ​ന്നി​രു​ന്ന ശൃം​ഖ​ല​യി​ലെ ര​ണ്ടു​പേ​ർ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​ന്‍റെ പി​ടി​യി​ലാ​യി .ക​രു​നാ​ഗ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒരു ട്രേ​ഡി​ംഗ് ക​മ്പ​നി​യു​ടെ വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ മ​ഹാ​രാ​ഷ്ട്ര താ​നെ സ്വ​ദേ​ശി ഗു​ലാം അ​ബ്ബാ​സ് (45) പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി മ​സൂ​ദ് ക​രീം മൊ​ൻ​ഡ​ൽ (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത് .

ക​മ്പ​നി​യു​ടെ പേ​രു​പ​യോ​ഗി​ച്ച് ഓ​ർ​ഡ​ർ എ​ടു​ത്ത​ശേ​ഷം സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​തെ വ​രു​മ്പോ​ൾ അ​തി​ന്മേ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മ്പോ​ഴാ​ണ് ത​ട്ടി​പ്പു ബോ​ധ്യ​മാ​കു​ന്ന​ത് .ക​മ്പ​നി​യു​ടെ പ​രാ​തി​യി​ന്മേ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷി​ച്ചു വ​ര​വേ ക​ച്ച​വ​ട​ക്കാ​ർ എ​ന്ന വ്യാ​ജേ​ന പോ​ലീ​സ് സം​ഘ​ത്തെ ബ​ന്ധ​പ്പെ​ടു​ക​യും പാ​ല​ക്കാ​ട്ടെ​ത്തി​യ സം​ഘ​ത്തെ ത​ന്ത്ര​പൂ​ർ​വ്വം കു​ടു​ക്കു​ക​യും ആ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ വ്യാ​ജ​രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട് .

അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പി​ടി​കൂ​ടാ​നു​ണ്ട് .അ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് .ഇ​ത്ത​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളെ പ​റ്റി ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാരാക​ണമെന്ന് പോ​ലീ​സ് അ​റി​യി​ച്ചു .
കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി .​കെ മ​ധു ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി അ​രു​ൺ​രാ​ജ് എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സി. ​ഐ. എ​സ്. എം ​പ്ര​ദീ​പിന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്,

Related posts