സാനിയ സഖ്യത്തിനു കിരീടം

sp-saniyaസലറകി ന്യൂ ഹേവന്‍ (കണക്ടികട്ട്): സാനിയ മിര്‍സ സഖ്യത്തിനു കണക്ടികട്ട് ഓപ്പണ്‍ കിരീടം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ -മോണിക്ക നിക്കുലസ്കു സഖ്യമാണ് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ കാതറീന ബോണെ്ടറെകോ-ചുവാംഗ് ചിയ ജംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം കിരീടം ചൂടിയത്. 7-5, 6-4നായിരുന്നു ഇന്ത്യ-റൊമേനിയന്‍ സഖ്യം യുക്രെയ്ന്‍-തായ്‌വാന്‍ ജോഡികളെ വീഴ്ത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് സാനിയ.

കഴിഞ്ഞയാഴ്ച ചെക് താരം ബാര്‍ബോറ സ്‌ട്രൈക്കോവയുമൊത്ത് സാനിയ സിന്‍സിനാറ്റി ഓപ്പണില്‍ കിരീടം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടു കിരീടങ്ങള്‍ നേടിയ സാനിയ ഇന്ന് തുടങ്ങുന്ന യുഎസ് ഓപ്പണിനു മുമ്പ് മികച്ച ഫോമിലാണെന്നു തെളിയിച്ചു.അഗ്നേസ്ക റഡ്വാന്‍സ്കയ്ക്കാണ് വനിത സിംഗിള്‍സ് കിരീടം. ഫൈനലില്‍ യെലീന സ്വിറ്റോലിനയെ 6-1, 7-6ന് തോല്‍പ്പിച്ചു.

Related posts