ഗ്ലാമറിലും അഭിനയത്തിലും മാത്രമല്ല പഠനത്തിലും താന്‍ മിടുക്കിയായിരുന്നുവെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി സാമന്ത. ഫേസ്ബുക്കില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ചെയ്താണ് താരം താന്‍ പഠനത്തിലും മുന്നിലാണെന്നു തെളിയിച്ചത്. പത്താം ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ എണ്‍പതിന് മുകളിലാണ് സാമന്തയുടെ മാര്‍ക്ക്. പ്ലസ് ടുവും ബിരുദത്തിനും ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് വിജയിച്ചിരിക്കുന്നത്.
ചെന്നൈയിലെ സി.എസ്.ഐ സെന്റ് സ്റ്റീഫന്‍ മെട്രിക്കുലേഷന്‍ സ്കൂളിലെ അര്‍ധവാര്‍ഷിക പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ സാമന്തയുടെ മാര്‍ക്ക് ഷീറ്റില്‍ അധ്യാപിക കുറിച്ച അഭിനന്ദനവും ഷെയര്‍ ചെയ്ത മാര്‍ക്ക് ലിസ്റ്റില്‍ കാണാം. പഴയ സര്‍ട്ടിഫിക്കറ്റുകള്‍ തപ്പിയെടുത്തപ്പോള്‍ തന്റെ അമ്മ പോലും ഞെട്ടിപ്പോയെന്നും താരം ആരാധകരോട് പറഞ്ഞു.