പിണറായിയോടു പോലും സൗഹൃദം, എന്നിട്ടും കേജ്‌രിവാളിനെ മോദി കണ്ടില്ലെന്നു നടിച്ചോ -വീഡിയോ

modiപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് അരവിന്ദ് കേജ്‌രിവാള്‍. പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ബിജെപി സര്‍ക്കാരിനെയും മോദിയെയും കടന്നാക്രമിക്കുന്നത് മോദിയാണെന്നതു തന്നെ കാരണം. ഒരേ വേദി പങ്കിടുന്ന സദസുകളില്‍പ്പോലും ഇവര്‍ പരസ്പരം വര്‍ത്തമാനം പറയുന്നതുപോലും കുറവാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ മീറ്റിംഗില്‍ മോദി കേജ്‌രിവാളിന് ചെറിയൊരു ഷേക്ഹാന്‍ഡ് നല്കി കാണാത്ത മട്ടില്‍ പോകുന്നത്.

മറ്റു മുഖ്യമന്ത്രിമാരുമായി കൂടുതല്‍ സംസാരിക്കാനും ഷേക്ഹാന്‍ഡ് നല്കാനും മോദി ശ്രദ്ധിക്കുന്നത് കാണാം. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ദീര്‍ഘനേരം ചിരിച്ചുകൊണ്ട് സംസാരിച്ച മോദി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, തെലുങ്കാന മുഖ്യന്‍ ചന്ദ്രശേഖര റാവു എന്നിവരുമായും സൗഹൃദം പുതുക്കുന്നതു കാണാം. വീഡിയോ കണ്ടുനോക്കൂ…

Related posts