സാവിത്രി ആവാന്‍ നിത്യാ മേനോന്‍

nithiyaകഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച യുവനടി നിത്യാ മേനോന്‍ പഴയകാല കോളിവുഡ് നടി സാവിത്രിയുടെ ജീവിതം അഭ്രപാളികളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. തമിഴിലും തെലുങ്കിലുമായി നാഗ് അശ്വിനാണ് സിനിമ ഒരുക്കുന്നത്.

സാവിത്രിയുടെ ജീവിതമാണ് സിനിമയ്ക്ക് ഇതിവൃത്തമാവുന്നത്. കരിയറില്‍ ഉയര്‍ച്ചതാഴ്ചകള്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും സാവിത്രിയുടെ ഉയര്‍ച്ചകളായിരിക്കും സിനിമ പറയുകയെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.
നിത്യയുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കഥ ഇഷ്ടമായ നിത്യ ഉടന്‍ തന്നെ കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വേഷം അവതരിപ്പിക്കാന്‍ നിത്യയാണ് യോജ്യയായ നടിയെന്ന് തോന്നിയതിനാലാണ് അവരെ സമീപിച്ചതെന്നു സംവിധായകന്‍ പറഞ്ഞു.

Related posts