സാഹിത്യ അക്കാദമി വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും

TCR-SAHITHYAMതൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ അമ്പത്തൊമ്പതാം വാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണ സമ്മേളനവും തെലുങ്ക് കവി കെ. ശിവറെഡി ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായി.  പ്രഫ. എം. തോമസ് മാത്യു, കാവാലം നാരായണപണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വവും ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, ഡോ. ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രക്കല എസ് കമ്മത്ത് എന്നിവര്‍ക്കു സമഗ്ര സംഭാവന പുരസ്കാരവും സമ്മാനിച്ചു.  ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തില്‍ അക്കാദമി അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളും സമ്മാനിക്കും. അക്കാദമിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.

Related posts