സിന്ധു ചൈന ഓപ്പണ്‍ ക്വാര്‍ട്ടറില്‍

fb-sindhuഫിഷു(ചൈന): റിയോ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ പി.വി. സിന്ധുവും ലോക 23–ാം നമ്പര്‍ താരം അജയ് ജയറാമും ചൈനീസ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഏഴാം സീഡായ സിന്ധു യുഎസ്എയുടെ ബെയ്വന്‍ സാംഗിനെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് മറികടന്നത്. സ്‌കോര്‍: 18–21, 22–20, 21–17. ക്വാര്‍ട്ടറില്‍ ചൈനയുടെ ഹേ ബിംഗ്ജിയാവോ ആണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ സിന്ധുവിനെ തോല്‍പ്പിച്ച ചൈനീസ് താരത്തിനെതിരേ കടുത്ത മത്സരമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.

ഹോങ്കോംഗിന്റെ വെയ് നാനെ 20–22, 21–19, 21–12 എന്ന സ്‌കോറിനാണ് അജയ് ജയറാം പരാജയപ്പെടുത്തിയത്. ചൈനയുടെ രണ്ടു വട്ടം ലോക ചാമ്പ്യനും ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവുമായ ചീ ലോംഗിനെ അജയ് ക്വാര്‍ട്ടറില്‍ നേരിടും. സ്വിസ് ഓപ്പണ്‍ ജേതാവായ എച്ച്.എസ്. പ്രണോയ് 17–21, 19–21 എന്ന സ്‌കോറിനു ചൈനയുടെ ഖിയാവോ ബിന്നിനോടു തോറ്റു സൂപ്പര്‍ സീരിസില്‍ നിന്നും പുറത്തായി.

Related posts