പുതിയ മോഡലായ “ഹിപ്ലൈഫ്’ പുറത്തിറക്കിക്കൊണ്ട് സീബ്രോണിക്സ് വയര്‍ലെസ് ഹെഡ്ഫോണ് ശ്രേണി കൂടുതല്‍ വിപുലമാക്കി. കോളുകള്‍ എടുക്കുന്നതിന് സൗകര്യപ്രദമായ ബില്‍റ്റ്ഇന്‍ മൈക്കുമായാണ് പുതിയ ബ്ലൂടൂത്ത് ഹെഡ്ഫോണുകള് എത്തുന്നത്.
വളരെ കനംകുറഞ്ഞ സാമഗ്രി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഹെഡ്ഫോണിന്റെ ഹെഡ് ബാന്‍ഡ് ക്രമീകരിക്കാവുന്നതും മൃദുവായ പാഡുള്ളതുമാണ്. ആകര്‍ഷകമായ ഡിസൈനിലും കറുപ്പ് നിറത്തിലുമാണ് ഹെഡ്ഫോണ് ലഭ്യമാകുന്നത്.
40ാാ ഡ്രൈവര്‍ മികച്ച ഫ്രീക്വന്‍സി പ്രതികരണത്തിനായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ്. ഹെഡ്ഫോണിന് മികച്ച ബേസും ഉയര്‍ന്ന ശബ്ദവും ഉണ്ട്. മീഡിയ കണ്ട്രോള് ബട്ടണുകളും ഉണ്ട്. ബ്ലൂടൂത്ത് കണക്റ്റ് ചെയ്തിട്ടുള്ള ഉപകരണത്തിലെ സംഗീതം നിയന്ത്രിക്കാനും വോളിയം നിയന്ത്രിക്കാനും കോളുകള്‍ സ്വീകരിക്കുന്നതിനും ഇവ ഉപയോഗിക്കാനാകും.
ബില്‍റ്റ്ഇന്‍ ബാറ്ററിയോടെയാണ് ഹെഡ്ഫോണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തെ വാറന്റിയോടെ ലഭ്യമാകുന്ന ഹെഡ്ഫോണിന് 1,425 രൂപയാണ് വില.