സീരിയലുകള്‍ തലമുറകളെ വഴിതെറ്റിക്കുന്നു; ധാര്‍മിക മൂല്യങ്ങളെ തിരസ്കരിക്കുന്നതിനും സീരിയലുകള്‍ കാരണമാകുന്നു: സലിംകുമാര്‍

Salimമാള: ഇന്ന് മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളിലായി ദൃശ്യ മാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന മഹാ ഭൂരിപക്ഷം പരമ്പരകളും തലമുറകളെ വഴിതെറ്റിക്കുന്നതിനും ധാര്‍മിക മൂല്യങ്ങളെ തിരസ്കരിക്കുന്നതിനും കാരണമാകുന്നുവെന്ന് നടന്‍ സലിംകുമാര്‍.    മാള മാളിയേക്കല്‍ ഗാര്‍ഡന്‍സില്‍ നടന്ന സ്‌നേഹപൂര്‍വം എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എന്‍.പ്രതാപന്‍ അധ്യക്ഷത വഹിച്ചു.

എസ്എസ്എല്‍സി, പ്ലസ്ടു വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയങ്ങള്‍ ക്കും എ പ്ലസ് ഗ്രേഡുകള്‍ വാങ്ങിയ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എസ്എസ്എല്‍സി നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ട് നിശാന്തിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി.സോണി, വി.ശാന്തകുമാരി, ടെസി ടൈറ്റസ്, പൊതുപ്രവര്‍ത്തകരായ മാള മൗലവി, എ.എ.അഷ്‌റഫ്, പി.ഡി.ജോസ്, കെ.സി.വര്‍ഗീസ്, വെറോനിക്ക പന്തലിപ്പാടന്‍, സോയ് കോലഞ്ചേരി, വക്കച്ചന്‍ അമ്പൂക്കന്‍, വി.എം.ജോണി, വി.എ.സദീര്‍, സി.എ.ഗിരിജ, ജീന ജോസഫ്, കെ.എ.നാസര്‍, എം.ടി. വത്സ, കെ.ജെ. സിജു എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ഇ.കെ. സോമന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി സി.എ.ബെന്നി നന്ദിയും രേഖപ്പെടുത്തി.

Related posts