സൂക്ഷിക്കുക, ആന്‍ഡ്രോയ്ഡില്‍ പുതിയ മാല്‍വെയര്‍!

malwareടെക്സ്റ്റ് രൂപത്തിലുള്ള എല്ലാ ഡാറ്റയും അട്ടിമറിക്കാന്‍ കഴിവുള്ള പുതിയ ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍ രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ സ്‌കൈക്യൂര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ രണ്ടു വേര്‍ഷനുകളായ ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയൊഴികെ ഉപയോഗിക്കുന്ന 50 കോടി ഡിവൈസുകളില്‍ ഈ മൈല്‍വെയര്‍ കയറിപ്പറ്റിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്‌സസബിലിറ്റി ക്ലിക്ക്ജാക്കിംഗ് എന്നാണ് മാല്‍വെയര്‍ ഫാമിലിയുടെ പേര്.

ഉപയോക്താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇ-മെയില്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടന്നുകയറാന്‍ ഈ മാല്‍വെയറിനു കഴിയും. തീര്‍ത്തും നിരുപദ്രവമെന്നു തോന്നിക്കുന്ന എന്തിലെങ്കിലും ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് മാല്‍വെയര്‍ ഉപകരണങ്ങളില്‍ ജീവന്‍വയ്ക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലും കയറി ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അഡ്മിന്‍ പെര്‍മിഷനുകള്‍പോലും തകരാറിലാവും.

ഒരു ഗെയിമില്‍ ആവശ്യമുള്ള ക്ലിക്കുകള്‍ പോലും അപകടകരമായ രീതിയിലാവും ചെയ്യപ്പെടുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു അദൃശ്യമായ ലെയര്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനു തുല്യമാണിത്. ഗെയിമില്‍ ക്ലിക്ക് ചെയ്യുന്നതായി മാത്രം ഉപയോക്താവ് കരുതുമ്പോള്‍ യഥാര്‍ഥത്തില്‍ മറ്റു പ്രധാനപ്പെട്ട പല കാര്യങ്ങളിലേക്കും മാല്‍വെയര്‍ പ്രവേശിക്കുകയായിരിക്കും.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ ഇടയ്ക്കു കയറിവരുന്ന ഡയലോഗ് ബോക്‌സുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, തേഡ്പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ ഉപയോഗിക്കാതിരിക്കുക, ആപ്പ് പെര്‍മിഷനുകള്‍ വെരിഫൈ ചെയ്യുക എന്നിവയാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

Related posts