സൈന നെഹ്‌വാളും സായ് പ്രണീതും സ്വിസ്് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍

sp-sainaസല്‍: സൈന നെഹ്‌വാളും സായ് പ്രണീതും സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ കാരിന്‍ ഷാനാസെയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണു സൈന പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 33 മിനിറ്റ് നീണ്്ട പോരാട്ടത്തില്‍ 21-7, 21-15 എന്ന സ്‌കോറിനായിരുന്നു സൈനയുടെ ജയം. പ്രീ ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്‌ളിക്കിന്റെ ക്രിസ്റ്റീന ഗാവ്‌നോള്‍ട്ടാണ് ഇവിടെ രണ്്ടു വട്ടം കിരീടം നേടിയിട്ടുള്ള സൈനയുടെ എതിരാളി. 2011, 2012 വര്‍ഷങ്ങളിലായിരുന്നു സൈനയുടെ കിരീടനേട്ടങ്ങള്‍.മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോംഗ് വെയ്‌യെ തകര്‍ത്തെത്തിയ സായ് പ്രണീത് ഉസ്ബക്കിസ്ഥാന്റെ അര്‍ത്യോം സാവത്യുഗിനെ തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 21-7, 21-10. മത്സരം 21 മിനിറ്റ് നീണ്്ടു.

Related posts