സൊനാക്ഷി മെലിഞ്ഞപ്പോഴും സുന്ദരിയാണ്…

Sonakshiബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയെ തടിച്ചിയെന്നാണ് ബോളിവുഡില്‍ ചിലര്‍ കളിയാക്കി വിളിക്കുന്നത്. തടിച്ച ശരീരമാണെങ്കിലും ബോളിവുഡിലെ സൂപ്പര്‍സുന്ദരി കൂടിയാണ് സൊനാക്ഷിയെന്നതു വേറെ കാര്യം.  പക്ഷേ, ഇനി സൊനാക്ഷിയെ തടിച്ചിയെന്ന് വിളിക്കാന്‍ വരട്ടെ. കാരണം സൊനാക്ഷി ഇപ്പോള്‍ മെലിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അമിതവണ്ണമൊക്കെ കളഞ്ഞ് മെലിഞ്ഞ സൊനാക്ഷി തന്റെ രൂപമാറ്റത്തെക്കുറിച്ച് ലളിതമായി പറയുന്നത് ഇങ്ങനെയാണ്: ശരീരത്തിനു ദോഷം ചെയ്യുന്ന ആഹാരങ്ങളൊന്നും ഞാനിപ്പോള്‍ കഴിക്കുന്നില്ല.

എന്റെ അമ്മയുണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങളാണ് ഞാനിപ്പോള്‍ കൂടുതലും കഴിക്കുന്നത്. അതിന്റെ പ്രയോജനം എന്റെ ശരീരത്തിനുണ്ടായി. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ എനിക്കു നല്ല വണ്ണമുണ്ടായിരുന്നു. അന്നൊക്കെ വണ്ണക്കൂടുതലില്‍ ഞാന്‍ അഭിമാനിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ തൂക്കം 60 കിലോ മുതല്‍ 90 കിലോ വരെയായി-സൊനാക്ഷി പറയുന്നു.

Related posts