സോനം പ്രണയത്തില്‍?

sonam-kapoorബോളിവുഡ് താരസുന്ദരിയും നടന്‍ അനില്‍ കപൂറിന്റെ മകളുമായ സോനം കപൂര്‍ പ്രണയക്കുരുക്കിലാണെന്നു റിപ്പോര്‍ട്ടുകള്‍. ഇതു സ്ഥിരീകരിക്കാനുള്ള ഓട്ടത്തിലാണ് പപ്പരാസികള്‍ ഇപ്പോള്‍. താരം എവിടെ പോയാലും പാത്തും പതുങ്ങിയും അവരും ഒപ്പമുണ്ടാകും.സോനം കപൂറും ബിസിനസ്മാന്‍ ആനന്ദ് അഹൂജയും തമ്മില്‍ പ്രണയത്തിലാണെന്നാണു പരക്കുന്ന ഗോസിപ്പ്്.

ഫാഷനെ ഒരുപാട് ഇഷ്ടപ്പെടുന്ന സോനം ഈ അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ സംശയം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള  ചില കാര്യങ്ങളും പറഞ്ഞിരുന്നു. സ്വന്തമായി ഭാനേ എന്നൊരു ഫാഷന്‍ ഷോപ്പ് അഹൂജ നടത്തുന്നുണ്ട്. തന്റെ ഫേവറിറ്റാണ് ഭാനേയെന്ന് സോനം പറഞ്ഞതാ യാണ് അറിയുന്നത്. രണ്ടു വര്‍ഷമായി സോനവും അഹൂജ യും പ്രണയത്തിലാ ണെന്ന് താരത്തിനോടടു ത്ത വൃത്തങ്ങളില്‍ നി ന്നും ലഭിക്കുന്ന വിവ രമെന്നും പറയു ന്നു.

Related posts