നിങ്ങൾക്ക് വലിയ മനസാണ്..!  ആ​ലു​വ വൃ​ദ്ധ​സ​ദ​ന​ത്തി​ന് റോ​യ​ൽ​റ്റി തു​ക സം​ഭാ​വ​ന ചെ​യ്ത് എ​ഴു​ത്തു​കാ​രൻ  ഷാ​ജി മ​ഠ​ത്തിൽ

കൊ​ച്ചി: പു​സ്ത​കം വി​റ്റു​കി​ട്ടു​ന്ന റോ​യ​ൽ​റ്റി തു​ക​യി​ൽ ഒ​രു വി​ഹി​തം ആ​ലു​വ കാ​ർ​മ​ൽ ഓ​ൾ​ഡേ​ജ് ഹോ​മി​നു ന​ൽ​കി പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ന്‍റെ മാ​തൃ​ക. ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ജി മ​ഠ​ത്തി​ലി​ന്‍റെ ‘ദ ​സോ​ൾ ഓ​ഫ് ട്രൂ​ത്ത്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ റോ​യ​ൽ​റ്റി തു​ക​യാ​ണ് അ​ശ​ര​ണ​രാ​യ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്.

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ത്രീ​ഡി ക​വ​ർ പേ​ജ് പു​റ​ത്തി​റ​ക്കി ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യ ‘പാ​തി​രാ​പ്പാ​ട്ടി​ലെ തേ​ൻ​നി​ലാ പ​ക്ഷി​ക​ൾ’ എ​ന്ന നോ​വ​ലി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​ണ് ‘ദ ​സോ​ൾ ഓ​ഫ് ട്രൂ​ത്ത്’.എ​റ​ണാ​കു​ളം ബി​ടി​എ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ മ​ദ​ർ സു​പീ​രി​യ​ർ സി​സ്റ്റ​ർ എ​ലി​ബ​സ​ത്തി​ന് റോ​യ​ൽ​റ്റി തു​ക ന​ൽ​കു​ന്ന​തി​ന്‍റെ സ​മ്മ​ത​പ​ത്രം ഷാ​ജി മ​ഠ​ത്തി​ൽ കൈ​മാ​റി.

പ്ര​ഫ. എം.​കെ. സാ​നു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ സി.​രാ​ധാ​കൃ​ഷ്ണ​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കു​ഞ്ഞി​ക്ക​ണ്ണ​ൻ വാ​ണി​മേ​ൽ, എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ടി.​എ​സ്. ആ​ശാ​ദേ​വി, എം.​സു​ഗ​ത​ൻ, സി​സ്റ്റ​ർ ഹെ​ല​ൻ, പു​ന​ർ​ജ​നി സെ​ക്ര​ട്ട​റി വി​ജ​യ​ൻ പു​ള്ളാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts