സ്വപ്‌നം പൂവണിഞ്ഞു; ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ സണ്ണി ലിയോണ്‍

sunnyസണ്ണി ലിയോണ്‍ ഒരു സ്വപ്‌നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സണ്ണിക്കിപ്പോഴും ഇത് യാഥാര്‍ഥ്യമാണോ എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലത്രേ.  ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റയീസിന്റെ സെറ്റില്‍ എത്തിയ ശേഷം താന്‍ സ്വപ്‌നത്തിലോ മറ്റോ ആണോ എന്നറിയാന്‍ നുള്ളി നോക്കിയെന്നാണ് സണ്ണി പറയുന്നത്.     സ്വ്പ്‌നം അല്ലാ ഇതെന്ന് അതോടെയാണ് ബോധ്യപ്പെട്ടത്.

പാക് നടി മഹിറ ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റിതേഷ് സിദ്ധ്വാനിയാണ് റയീസിന്റെ നിര്‍മാണം. ബോളിവുഡിലെത്തിയ ആദ്യ നാളുകളില്‍ പോണ്‍ നടിയായതിന്റെ പേരില്‍ സണ്ണി ലിയോണിന് അവസരം നല്കാന്‍ ചില നടന്മാര്‍ വിസമ്മതിച്ചിരുന്നു. ഷാരൂഖിന്റെ ഒപ്പമുള്ള സിനിമ റിലീസാകുന്നതോടെ സണ്ണിക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related posts